കോട്ടയത്തും പുതുപ്പള്ളിയിലും ഗതാഗത നിയന്ത്രണം

അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപ യാത്ര കടന്നുപോകുന്നതിനാൽ ജില്ലയിൽ ബുധനാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴാഴ്ച പുതുപ്പള്ളിയിലും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി മുതലാണ് കോട്ടയത്ത് പൊലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.

വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

കോട്ടയം ജില്ലയിൽ ബുധനാഴ്ച പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളുടെ ഭാഗമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍ ചുവടെ.

 1. തിരുനക്കര അമ്പലം മൈതാനം ( ഡിപ്പാര്‍ട്ട്മെന്റ് വാഹനങ്ങള്‍ മാത്രം)
 2. തിരുനക്കര പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനം (കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
 3. സിഎംഎസ് കോളജ് റോഡ്‌ ( കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
 4. തിരുനക്കര ബസ് സ്റ്റാൻഡ് (കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
 5. ജെറുസലേം ചര്‍ച്ച് മൈതാനം, ജില്ലാ ആശുപത്രിക്ക് എതിർവശം (കാര്‍ മുതലായ ചെറു വാഹനങ്ങള്‍ )
 6. കുര്യന്‍ ഉതുപ്പ് റോഡ്‌ ( ബസ്‌ മുതലായവ )
 7. ഈരയില്‍ക്കടവ് ബൈപാസ് ( ബസ്‌ മുതലായവ )

ഗതാഗത ക്രമീകരണങ്ങൾ

കോട്ടയം ജില്ലയിൽ ബുധന്‍ (19.07.2023) ഉച്ചയ്ക്ക് 1 മണി മുതല്‍ പൊലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങൾ.

 1. എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങള്‍ സിമന്റ് കവലയില്‍ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനില്‍ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കല്‍കോളജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങള്‍ തിരുവാതുക്കല്‍, അറുത്തൂട്ടി വഴി പോവുക.
 2. എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങള്‍ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയില്‍ക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക. വലിയ വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
 3. നാഗമ്പടം പാലത്തുനിന്നും വരുന്ന വാഹനങ്ങള്‍ സിയേഴ്സ് ജംഗ്ഷന്‍, നാഗമ്പടം ബസ്‌ സ്റ്റാൻഡ്, റെയില്‍വേ സ്റ്റേഷന്‍, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാര്‍ക്കറ്റ് വഴി എംഎൽ റോഡ് കോടിമത ഭാഗത്തേക്ക് പോവുക.
 4. കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷന്‍ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാന്‍ഡിലേക്ക് പോവുക.
 5. നാഗമ്പടം സ്റ്റാന്റില്‍ നിന്നും കാരാപ്പുഴ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കല്‍ ഭാഗത്തേക്കുപോവുക.
 6. കെകെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങള്‍ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും സ്വകാര്യ ബസുകള്‍ കലക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യന്‍ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാന്‍ഡിലേക്ക് പോകേണ്ടതാണ്.

പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ

 1. തെങ്ങണയിൽനിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽനിന്ന് ഇടത്തു തിരിഞ്ഞ് ചിങ്ങവനം വഴി പോകുക.
 2. തെങ്ങണയിൽനിന്ന് മണർകാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഞാലിയാകുഴിയിൽനിന്ന് കൈതേപ്പാലം വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് ഐഎച്ച്ആർഡി ജംഗ്ഷനിൽ എത്തി മണർകാടേക്ക് പോകുക.
 3. മണർകാടുനിന്നും തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ ഐഎച്ച്ആർഡി ജംഗ്ഷനിൽനിന്നു തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.
 4. കറുകച്ചാൽനിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങൾ കൈതേപ്പാലം വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽനിന്നു തിരിഞ്ഞ് ഐഎച്ച്ആർഡി ജംഗ്ഷനിൽ എത്തി മണർകാടേക്ക് പോകുക.
 5. കോട്ടയത്തുനിന്ന് തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി ജംഗ്ഷനിൽനിന്ന് തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണയ്ക്കു പോകുക.
 6. കഞ്ഞിക്കുഴിയിൽനിന്നു കറുകച്ചാൽ ഭാഗത്തേക്കുള്ള വാഹനങ്ങൾ പുതുപ്പള്ളി ഐഎച്ച്ആർഡി ജംഗ്ഷനിൽനിന്നു തിരിഞ്ഞ് വെട്ടത്തുകവല സ്കൂൾ ജംഗ്ഷനിൽ എത്തി കൈതേപ്പാലം വഴി തെങ്ങണ പോകുക.

പുതുപ്പള്ളിയില്‍ വരുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട സ്ഥലങ്ങള്‍

 1. എരമല്ലൂർ ചിറ ഗ്രൗണ്ട്
 2. വെയ്കെട്ടു ചിറ ഗ്രൗണ്ട്
 3. ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട്
 4. പുതുപ്പള്ളി ഗവ.എച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ട്.
 5. ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട്
 6. നിലയ്ക്കൽ പള്ളി ഗ്രൗണ്ട്.

 • തെക്ക് (തെങ്ങണ/ ചങ്ങനാശ്ശേരി) ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ എരമല്ലൂർ ചിറ ഗ്രൗണ്ട്, വെയ്കേട്ടു ചിറ ഗ്രൗണ്ട്, ഗ്രിഗോറിയൻ പബ്ലിക് സ്കൂൾ ഗ്രൗണ്ട് എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
 • വടക്ക് (കോട്ടയം/ മണർകാട്) ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പുതുപ്പള്ളി ഗവ.എച്ച്എസ്എസ് സ്കൂൾ ഗ്രൗണ്ട്, ഡോൺ ബോസ്കോ സ്കൂൾ ഗ്രൗണ്ട് എന്നിവ പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.
 • കറുകച്ചാൽ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ നിലയ്ക്കൽ പള്ളി ഗ്രൗണ്ട് പാർക്കിങ്ങിനായി ഉപയോഗിക്കേണ്ടതാണ്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ