പത്തനംതിട്ട ജില്ല അതലറ്റിക്ക് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് ബിനോയ് പണിക്കമുറി നിര്യാതനായി

പത്തനംതിട്ട ജില്ലാ അതലറ്റിക്ക് അസോസിയേഷൻ വൈസ് പ്രസിഡന്റും പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറിയും മല്ലപ്പള്ളി പണിക്കമുറിയിൽ പരേതനായ പി ജെ തോമസിന്റെ മകനുമായ ബിനോയ് തോമസ് (61) ആണ് നിര്യാതനായി. സംസ്കാരം ശനിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് നെടുങ്ങാടപള്ളി സെന്റ് തോമസ് സി എസ് ഐ പള്ളിയിൽ നടക്കും .

മലേഷ്യയിലെ കോലാലംപൂരിൽ സെപ്റ്റംബർ 16 ന് ആരംഭിക്കുന്ന മുപ്പത്തിയഞ്ചാമത് മലേഷ്യൻ ഇന്റർ നാഷണൽ ഓപ്പൺ മാസ്റ്റേഴ്സ് അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി മത്സരിക്കുവാൻ പരിശീലനതിനിടെ വിശ്രമിക്കുമ്പോൾ ഹൃദായാഘാതം ഉണ്ടായതിനേതുടർന്നാണ് അന്ത്യം സംഭവിച്ചത്.

ഭാരത് പെട്രോളിയം ഡീലറായ ബിനോയ് പണിക്കമുറി മല്ലപ്പള്ളി സ്റ്റേഡിയം കമ്മറ്റി അംഗവും മല്ലപ്പള്ളി റോട്ടറി ക്ലബ്ബിന്റെ മുൻ സെക്രട്ടറിയുമായിരുന്നു. കല്ലുങ്കൽ പള്ളത്ത് പുത്തൻപുരയ്ക്കൽ കുടുംബാഗമായ ജോളിയാണ് ഭാര്യ. ടീന ,ടോണി , ആൽവിൻ എന്നിവർ മക്കളുമാണ്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ