അനധികൃത പച്ചമണ്ണ് കടത്ത്: കീഴ്‌വായ്‌പ്പുർ പോലീസ് രണ്ട് ടിപ്പർ പിടിച്ചെടുത്തു

മതിയായ അനുമതിപത്രമോ, പാസോ ഇല്ലാതെ പച്ചമണ്ണ് കടത്തിയ രണ്ട് ടിപ്പർ കീഴ്‌വായ്‌പ്പുർ പോലീസ് പിടിച്ചെടുത്തു, ഒരാൾ അറസ്റ്റിലായി. ബുധനാഴ്ച രാത്രി പതിനൊന്നോടെ കോഴഞ്ചേരി- മല്ലപ്പള്ളി റോഡിലാണ് പച്ചമണ്ണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന ടിപ്പറുകൾ, എസ്.ഐ. കെ. സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള പട്രോളിങ് സംഘത്തിന്റെ പരിശോധനയിൽ കസ്റ്റഡിയിലായത്. കുന്നന്താനം മാന്താനം ഗോപുരത്തിൽ സേതു (28) ആണ്‌ അറസ്റ്റിലായത്. രണ്ടാമത്തെ ടിപ്പറിന്റെ ഡ്രൈവർ ഓടിരക്ഷപ്പെട്ടു. പരിശോധനയിൽ ഈ വാഹനത്തിന്റെ ഉടമയും സേതു തന്നെയാണെന്ന് വ്യക്തമായി. തുടർനടപടികൾക്കായി വാഹനങ്ങൾ ജിയോളജി വകുപ്പിന് കൈമാറി. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ