കീം 2023 റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും ബി.ടെക്. പ്രവേശനം

 

കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം കീം 2023 റാങ്ക് പട്ടികയിൽ ഉൾപ്പെടാത്തവർക്കും മറ്റു പ്രവേശന പരീക്ഷകൾ എഴുതാത്തവർക്കും നിബന്ധനകൾക്ക് വിധേയമായി ബി.ടെക് പ്രവേശനം ലഭിക്കും.

കല്ലൂപ്പാറ ഐ.എച്ച്.ആർ.ഡി. എൻജിനിയറിങ് കോളേജിൽ കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ സയൻസ് വിത്ത് സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളാണുള്ളത്. ഈ ലിസ്റ്റിൽ പരിഗണിക്കപ്പെടാൻ താത്പര്യമുള്ള വിദ്യാർഥികൾക്ക് https://forms.gle/waZgEn6tvVdFtrpP8 ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യാം.

പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയിട്ടും ഈ കോളേജിൽ പ്രവേശനം ലഭിക്കാത്ത കുട്ടികൾക്കും അപേക്ഷിക്കാം. അവർക്ക് മുൻഗണന ലഭിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ