പൊതുസ്ഥലത്ത് മാലിന്യം തള്ളിയതിന് 10,000 രൂപ പിഴ

 വീട്ടിലെ മാലിന്യം കല്ലൂപ്പാറ ഗ്രാമപ്പഞ്ചായത്തിലെ പൊതുസ്ഥലത്ത് തള്ളിയതിന് 10,000 രൂപ പിഴ ചുമത്തി. നാലാം വാർഡിൽ കുറ്റിപ്പൂവം ഇല്ലത്തുപടി റോഡിനോട് ചേർന്നുള്ള ഭാഗത്താണ് ഇരുചക്ര വാഹനത്തിൽ കൊണ്ടു വന്ന മാലിന്യം ഇട്ടത്. ഇത് നേരിട്ട് കണ്ട മറ്റൊരു ബൈക്ക് യാത്രക്കാരൻ മാലിന്യം തള്ളിയ ആളിനെ തടഞ്ഞു നിർത്തി വിവരം പഞ്ചായത്ത് അധികൃതരെ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സൂസൻ തോംസൺ, മെമ്പർ രതീഷ് പീറ്റർ, സെക്രട്ടറി പി. നന്ദകുമാർ, ഉദ്യോഗസ്ഥരായ മീര പി. കുമാർ, ടി.കെ.ഗോപാലൻ എന്നിവർ സ്ഥലത്ത് എത്തി പരിശോധന നടത്തി.

മാലിന്യം തള്ളിയ ആളിനെകൊണ്ടു തന്നെ അത് തിരിച്ചു എടുപ്പിച്ചു. മാലിന്യം വലിച്ചെറിഞ്ഞ ആളിനെ പിടികൂടാൻ സഹായിച്ചവർക്ക് പാരിതോഷികം നല്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ