തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ക്ളിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു.

 തുരുത്തിക്കാട് മാർത്തോമ്മാ ഇടവക വികസന സംഘത്തിന്റെ യും പാലിയേറ്റീവ് കെയർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവല്ല ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ സഹകരണത്തോടെ തുരുത്തിക്കാട് മാർത്തോമ്മാ പള്ളിയിൽ ആരംഭിക്കുന്ന കമ്മ്യൂണിറ്റി ക്ളിനിക്കിന്റെ ഉദ്ഘാടനം ഇടവക വികാരി റവ ജേക്കബ് പോൾ അച്ചന്റെ അദ്ധ്യക്ഷതയിൽ ചേർന്നു യോഗത്തിൽ ബഹു: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി സി കെ ലതാകുമാരി നിർവഹിച്ചു. 

ബഹു മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് അംഗം ശ്രീമതി ജ്ഞാനമാണി മോഹൻ മുഖ്യപ്രഭാഷണം നടത്തി, തുരുത്തിക്കാട് സെന്റ് തോമാസ് ഇവാൻജലിക്കൽ ഇടവക വികാരി റവ അനിൽ റ്റി മാത്യു, ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ വൈസ് പ്രിൻസിപ്പൽ ആൻഡ് ഡയറക്ടർ ഡോക്ടർ ഏബൽ കെ സാമുവേൽ, കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അലക്സ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീമതി ജോളി റെജി, ശ്രീ രതീഷ് പീറ്റർ, തുരുത്തിക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ശ്രീ പത്മകുമാർ, ബിലിവേഴസ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ അസോസിയേറ്റ് പ്രൊഫസറും തുരുത്തിക്കാട് അർബൻ ക്ളിനിക്ക് മെഡിക്കൽ ഓഫിസറുമായ ഡോക്ടർ ഷാലിയറ്റ് റോസ് സെബാസ്റ്റ്യൻ,ഇടവക സെക്രട്ടറി ശ്രീമതി ആനിയമ്മ ജയിംസ്, വികസന സംഘം സെക്രട്ടറി ശ്രീ ബിജു നൈനാൻ മരുതുക്കുന്നേൽ, പാലിയേറ്റീവ് കെയർ യൂണിറ്റ് കൺവീനർ ശ്രീ ഈപ്പൻ സി വർഗീസ് ചിറയിൽ എന്നിവർ പ്രസംഗിച്ചു.

എല്ലാ മാസത്തിന്റെയും രണ്ടും നാലും തിങ്കളാഴ്ച്ചകളിൽ ഡോക്ടറുടെ  സേവനവും സൗജന്യ നിരക്കിൽ മരുന്ന് വിതരണവും ക്ളിനിക്കിൽ ലഭ്യമാണെന്ന് ചുമതലക്കാർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ