മണിപ്പൂരിലെ ജനതയ്ക്ക്‌ ഐകൃദാര്‍ഡ്യം അറിയിച്ചുകൊണ്ട്‌ യൂ.ഡി.എഫ്‌ കുന്നന്താനം മണ്ഡലം കമ്മറ്റി ഏകദിന സത്യാഗ്രഹസമരം നടത്തി

 


മണിപ്പൂരിലെ ജനതയ്ക്ക്‌ ഐകൃദാര്‍ഡ്യം അറിയിച്ചുകൊണ്ട്‌ യൂ.ഡി.എഫ്‌ കുന്നന്താനം മണ്ഡലം കമ്മറ്റി ഇന്ന്‌ കുന്നന്താനം ജംഗ്ഷനില്‍ ഏകദിന സത്യാഗ്രഹസമരം നടത്തി. സത്യഗ്രഹ സമരം യൂ.ഡി.എഫ്‌. സംസ്ഥാന നേതാവും ആര്‍.എസ്‌.പി.സംസ്ഥാന സെക്രട്ടറിയുമായ ഷിബു ബേബി ജോണ്‍ ഉദ്ഘാടനം ചെയ്തു.

ഒരു സംസ്‌ഥാനം അക്രണത്തിലേക്ക് വഴുതി വീഴുമ്പോൾ അത് തടയേണ്ട കേന്ദ്ര സംസ്‌ഥാന സർക്കാരുകൾ നോക്കു കുത്തിയായതാണ് മണിപ്പൂർ കൈവിട്ട് പോയതെന്ന് ആർ. എസ്. പി.സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. ഈ നിസ്സംഗതയ്ക്ക് രാജ്യം വലിയ വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചു അതിൽ നിന്നും മുതലെടുക്കാൻ ശ്രെമിക്കുന്നവരുടെ സങ്കുചിത ഗൂഡ ലക്ഷ്യം ആണ് ഇതിന് പിന്നിൽ ഉള്ളത്. കലാപം കൈവിട്ടുപോയതു കാരണം ഇത് വ്യാപിച്ചിരിക്കുക ആണ്.  യഥാർഥത്തിൽ ഗുരുതരമായ ക്രമ സമാധാന തകർച്ചയും ഭരണ ഘടനാ പ്രതിസന്ധിയും ആണ് ഉണ്ടായിരിക്കുന്നതെന്നും ഷിബു ബേബി ജോൺ പ്രസ്താവിച്ചു. മണിപ്പൂരിലെ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിച്ചു കൊണ്ടു യു. ഡി. എഫ്. കുന്നംതാനം മണ്ഡലം കമ്മറ്റി നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു ഷിബു ബേബി ജോൺ. 

മണ്ഡലം പ്രസിഡന്റ്‌ എം. എം. റെജി അധ്യക്ഷത വഹിച്ചു. ജോസഫ് എം. പുതുശ്ശേരി, അഡ്വ. റെജി തോമസ്, കുഞ്ഞു കോശി പോൾ, കെ. എസ്. ശിവകുമാർ, പി. ജി. പ്രസന്നകുമാർ, ലാലു തോമസ്, മാത്യൂ ചമത്തിൽ, എബി മേക്കരിങ്ങാട്ട്, മാന്തനം ലാലൻ, മോഹന ചന്ദ്രൻ വി. ജെ. റെജി, രാജുപ്പീടികപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ