തിരുവല്ലയിൽ വയോധികയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിൽ രണ്ടു യുവാക്കള്‍ അറസ്റ്റില്‍

 വീട്ടില്‍ അതിക്രമിച്ച്‌ കയറി വയോധികയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസിൽ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.

കല്ലുങ്കല്‍ മംഗല പറമ്ബില്‍ കൃപാലയത്തില്‍ ശോശാമ്മ ഫിലിപ്പിന്റെ വീട്ടില്‍ അതിക്രമം നടത്തിയ കല്ലുങ്കല്‍ തൈപ്പറമ്ബില്‍ വീട്ടില്‍ റോബിന്‍ (19), പൊടിയാടി കോയപ്പള്ളി വീട്ടില്‍ മനു (30) എന്നിവരാണ് വ്യാഴാഴ്ച പുലര്‍ച്ചെയോടെ പിടിയിലായത്.

കഴിഞ്ഞ് ഏഴിന് രാത്രി പത്തു മണിയോടെയാണ് ആറംഗസംഘം വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളുമായിട്ടാണ് വീട് കയറി ആക്രമണം നടത്തിയത്. ശോശാമ്മയെയും മകനെയും അതിക്രൂരമായി മര്‍ദ്ദിക്കുകയും ശോശാമ്മയെ വെട്ടി പരുക്ക് ഏല്‍പ്പിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ശോശാമ്മയുടെ വീട്ടിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞു. വെട്ടേറ്റ ശോശാമ്മ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ശോശാമ്മയുടെ പരാതിയിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് രണ്ടു പ്രതികളെ പിടി കൂടിയത്. കേസില്‍ നാല് പ്രതികള്‍ കൂടി പിടിയിലാവാന്‍ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ