ഉയർന്ന തുകയുടെ ലോൺ വാഗ്ദാനം നിരസിച്ചതോടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചു

തിരുവല്ലയിൽ വീണ്ടും ഓൺലൈൻ ലോൺ ആപ്പിന്റെ വായ്പാ കെണി. ഉയർന്ന തുകയുടെ ലോൺ എടുക്കാനാവശ്യപ്പെട്ടുള്ള ലോൺ ആപ്പിന്റെ വാഗ്ദാനം നിരസിച്ചതിനെ തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ ഓൺലൈൻ ലോൺആപ്പ് മാഫിയ സംഘം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു.

 തിരുവല്ല തുകലശ്ശേരി സ്വദേശി എസ്. അനിൽ കുമാർ ആണ് ഓൺലൈൻ വായ്പ കെണിയിൽ കുടുങ്ങിയത്. ഒന്നിലധികം തവണ അനിൽ ലോൺ എടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കുകയും ചെയ്തു. ഏറ്റവും ഒടുവിൽ ഉയർന്ന തുകയുടെ ഓഫർ നിരസിച്ചപ്പോഴാണ് മാഫിയ സംഘം പകപോക്കൽ തുടങ്ങിയത്. അനിൽ കുമാർ പരാതിയുമായി സൈബർ സെല്ലിനെ സമീപിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ