കേരളത്തിലെ ഭാഗ്യാന്വേഷികള്‍ ഉറ്റുനോക്കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്. ബമ്പര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍ ലഭിക്കുക.
തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 75ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. ബമ്പര്‍ വില്‍പ്പനയിലെ സര്‍വ്വകാല റെക്കോര്‍ഡാണിത്.
ഇന്ന് രാവിലെ 10 മണി വരെ ലോട്ടറി ഓഫീസുകളില്‍ നിന്ന് ഏജന്റുമാര്‍ക്ക് ടിക്കറ്റുകള്‍ വാങ്ങാം. ആകെ മൊത്തം 5,34,670 സമ്മാനങ്ങളാണ് ഓണം ബമ്പര്‍ ലോട്ടറിക്കുള്ളത്. ബമ്പര്‍ സമ്മാനം ഉള്‍പ്പെടെ ഇത്തവണ 21 പേര്‍ക്കാണ് കോടികള്‍ ലഭിക്കുക. ഒന്നാം സമ്മാനമായി 25 കോടി ലഭിക്കുമ്പോള്‍ രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപത് പേര്‍ക്ക് ലഭിക്കുമെന്നതാണ് പ്രത്യേകത. കഴിഞ്ഞതവണ ഒരാള്‍ക്ക് അഞ്ചുകോടിയായിരുന്നു രണ്ടാം സമ്മാനം.