കവർച്ചയ്ക്ക് പദ്ധതിയിട്ട പുന്നവേലി സ്വദേശി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ

കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കിയെത്തിയ ക്രിമിനൽ കേസുകളിലെ പ്രതികളായ അഞ്ചുപേരെ പോലീസ് പിടികൂടി. ചങ്ങനാശ്ശേരി അംബികാപുരം മുളയ്ക്കൽ വീട്ടിൽ എം.സിനാജ് (42), പത്തനംതിട്ട മല്ലപ്പള്ളി പുന്നവേലി കുളത്തുങ്കൽ കവല മുറ്റത്തുമാക്കൽ വീട്ടിൽ മണിക്കുട്ടൻ (38), പാമ്പാടി കാളച്ചന്ത മറ്റത്തിൽ വീട്ടിൽ എം.എസ്.അനീഷ് (35), മണർകാട് തലപ്പാടി മീനാട്ടൂർ കിഴക്കേതിൽ വീട്ടിൽ നിജോ തോമസ് (42), പുതുപ്പള്ളി കൈതേപ്പാലം പുതുപ്പറമ്പിൽ വീട്ടിൽ അഖിലേഷ് കുമാർ (33) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. 

ഇവർ കോട്ടയത്ത് കവർച്ചയ്ക്ക് പദ്ധതി തയ്യാറാക്കുന്നതായി ജില്ലാ പോലീസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. പരിശോധനയിൽ നാഗമ്പടത്തുനിന്ന് അഞ്ചുപേരെയും പിടികൂടുകയായിരുന്നു. 

സിനാജിന് ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷനിലും മണിക്കുട്ടന് മണർകാട് പോലീസ് സ്റ്റേഷനിലും മോഷണക്കേസുകൾ ഉണ്ട്. അനീഷിന് തൃശ്ശൂർ ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കുമളി എന്നീ സ്റ്റേഷനുകളിലും നിജോ തോമസിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലും അഖിലേഷ് കുമാറിന് കോട്ടയം വെസ്റ്റ്, വാകത്താനം എന്നീ സ്റ്റേഷനുകളിലും ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ