സംസ്ഥാന വ്യാപകമായി ഇന്ന് റേഷൻ കടകൾ അടച്ചിടും

 

സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികൾ ഇന്ന്  കടകളടച്ച് പ്രതിഷേധിക്കും. തിങ്കളാഴ്ച വ്യാപകമായി റേഷന്‍ കടകൾ അടച്ചിടാനാണ് തീരുമാനം. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് വ്യാപാരികൾ വീണ്ടും സമരത്തിലേക്ക് നീങ്ങുന്നത്.   കിറ്റ് വിതരണത്തിൽ വ്യാപരികൾക്ക് നൽകാനുള്ള 11 മാസത്തെ കുടിശിക നൽകുക, വേതന പാക്കേജ് പരിഷ്കരിക്കുക, ഇ പോസ് യന്ത്രത്തിന്‍റെ തകരാറുകൾ‌ പൂർണ്ണമായും പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ