തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും കാമുകനടങ്ങിയ നാലംഗ സംഘം തട്ടിക്കൊണ്ടു പോയ സംഭവത്തിൽ വഴിത്തിരിവ്


 ഭര്‍ത്താവിനൊപ്പം തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ച്‌ ബൈക്കില്‍ മടങ്ങിയ യുവതിയെയും (23) കുഞ്ഞിനെയും കാമുകന്‍ കാറിലെത്തി തട്ടിക്കൊണ്ടു പോയെന്ന് പരാതിയിൽ വഴിത്തിരുവ്. ഭർത്താവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തി അന്വേഷണത്തിൽ ഇരുവരെയും കണ്ടെത്തി. എന്നാൽ തങ്ങളെ ആരും തട്ടിക്കൊണ്ടുപോയതല്ലെന്നും സ്വമേധയാ കാമുകനൊപ്പം പോയതാണെന്നും യുവതി പൊലീസിന് മൊഴി നൽകി.

തിരുവല്ല തിരുമൂലപുരത്ത് ഇന്നലെ രാത്രി 11 നായിരുന്നു സംഭവം. തട്ടുകടയിൽ നിന്നും ഭക്ഷണം കഴിച്ചശേഷം ബൈക്കിൽ പോകുകയായിരുന്ന ഇവരെ കാർ തടഞ്ഞു നിർത്തി ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടു  പോയതെന്നായിരുന്നു പരാതി. ഭർത്താവിന്റെ പരാതിയിൽ ചെങ്ങന്നൂർ സ്വദേശി പ്രിന്റോ പ്രസാദി(32) ന് എതിരെ പൊലീസ് കേസെടുത്തിരുന്നു. കാറിലെത്തിയ കാമുകന്‍ അടങ്ങുന്ന നാല് അംഗ സംഘമാണ് കിഡ്‌നാപ്പിങ് നടത്തിയത്. ബൈക്കിനു കുറുകെ കാര്‍ നിര്‍ത്തിയ ശേഷം യുവതിയെയും മൂന്ന് വയസ്സുള്ള കുഞ്ഞിനെയും കടത്തികൊണ്ട് പോവുകയായിരുന്നു.

എന്നാൽ പരാതിക്കാരന്റെ ഭാര്യയായ യുവതിയും കേസിൽ പ്രതി സ്ഥാനത്തുള്ള പ്രിന്റോ പ്രസാദും പ്രണയത്തിലാണെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. യുവതി സ്വമേധയാ ഇറങ്ങിപ്പോയതാണെന്നാണ് കേസന്വേഷിച്ചെത്തിയ പൊലീസുകാർക്ക് നൽകിയിരിക്കുന്ന മൊഴി. ഇവരെ കോടതിയിൽ ഹാജരാക്കും.

മുന്‍പ് പ്രിന്റോയും യുവതിയും തിരുവല്ലയിലെ ഒരു കമ്ബനിയില്‍ ഒന്നിച്ച്‌ ജോലി ചെയ്തിരുന്നു. ഈ കാലയളവിലെ അടുപ്പം പ്രണയമായി. ആറുമാസം മുന്‍പ് ഇരുവരും നാടുവിട്ടു. നാലു മാസത്തോളം കണ്ണൂരില്‍ താമസിച്ച ശേഷം തിരികെ വന്ന യുവതിയെ ഭര്‍ത്താവ് കൂടെക്കൂട്ടുകയും ചെയ്തു. ഇതിന് ശേഷം ഒരു തവണ കൂടി യുവതി കാമുകനൊപ്പം പോയിരുന്നുവത്രേ. രണ്ടാമതും ഇവര്‍ തിരികെ എത്തുകയും കുടുംബത്തോടൊപ്പം കഴിഞ്ഞു വരികയും ചെയ്യുകയായിരുന്നു. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ