ഈരാറ്റുപേട്ട വാഗമൺ റൂട്ടിൽ ഉരുൾപൊട്ടൽ

കോട്ടയം ജില്ലയിലെ കിഴക്കൻ മലയോര മേഖലകളില്‍ കനത്ത മഴ. തലനാട് വെള്ളാനിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ആളപായമില്ലെന്നാണ് വിവരം.കൃഷിനാശം ഉണ്ടായിട്ടുണ്ട്. റോഡില്‍ മുഴുവൻ കല്ലും മണ്ണും നിറഞ്ഞ് ഗതാഗത തടസ്സമുണ്ട്. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്.

കനത്ത മഴയെത്തുടര്‍ന്ന് വാഗമണ്‍ റോഡിലും മണ്ണിടിച്ചിലുണ്ടായി. മംഗളഗിരിയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. തീക്കോയി, അടുക്കം, ഒറ്റയീട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. മീനച്ചിലാറിന്റെ കൈവഴികളിലെല്ലാം ജലനിരപ്പ് ഉയരുന്ന സാഹചര്യമാണ്. മഴ തുടരുന്ന സാഹചര്യത്തില്‍ തീക്കോയി വില്ലേജിലെ വെളിക്കുളം സ്കൂളില്‍ റവന്യൂ വകുപ്പ് ക്യാമ്ബ് തുറന്നു.

വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം.നാട്ടുകാരും ഫയർ യൂണിറ്റും ഗതാഗത തടസ്സം മാറ്റിക്കൊണ്ടിരിക്കുന്നു.  മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ  വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു. 

കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.  മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ