എഴുമറ്റൂർ കുടിവെള്ളപദ്ധതി 24.50 കോടിയുടെ പ്രവൃത്തി ടെൻഡറായി

 


എഴുമറ്റൂർ കുടിവെള്ളപദ്ധതിയുടെ ടെൻഡർ നടപടി പൂർത്തിയായി പ്രമോദ് നാരായൺ എം.എൽ.എ. അറിയിച്ചു. ഇതിന്റെ നിർമാണം ഉടൻ ആരംഭിക്കും.

ജൽജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന പ്രവൃത്തിക്ക് 24.50 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 4,519 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്ഷൻ ലഭിക്കുക.

എഴുമറ്റൂർ ഉൾപ്പെടെ ഏഴ് പഞ്ചായത്തുകളെ കൂട്ടിയിണക്കിയുള്ള ബൃഹത്തായ പദ്ധതിയാണ് ഇത്. 48.58 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. പദ്ധതിയുടെ ട്രീറ്റ്മെൻറ് പ്ലാന്റിനായി പുറമറ്റത്ത് 10 ലക്ഷം രൂപ മുടക്കി സംസ്ഥാന സർക്കാർ സ്ഥലം ഏറ്റെടുത്തുനൽകും. 

പുറമറ്റത്ത് പുതുതായി നാല് ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി നിർമിക്കും. ഇതിനുപുറമേ, കാരമലയിൽ നിലവിലുള്ള നാല് ലക്ഷം ലിറ്റർ ഭൂതല ജലസംഭരണി, നെടുമലയിൽ പുതുതായി നിർമിക്കുന്ന എട്ട് ലക്ഷം ശേഷിയുള്ള ജലസംഭരണി എന്നിവിടങ്ങളിൽ ശേഖരിച്ച് എഴുമറ്റൂർ പഞ്ചായത്തിന്റെ വിവിധ വാർഡുകളിലേക്ക് വെള്ളം എത്തിക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ