പിടിച്ചെടുത്ത തടി വിട്ടു നൽകും

കോട്ടാങ്ങൽ ഊരുകുഴി തോടിന് സമീപത്തുനിന്ന് സ്വകാര്യ വ്യക്തി മുറിച്ച മഹാഗണി മരം പിടിച്ചെടുത്ത വില്ലേജ് ഓഫീസറുടെ നടപടി പിൻവലിക്കാൻ മല്ലപ്പള്ളി തഹസിൽദാർ നിർദേശിച്ചു. 

മരംനിന്ന സ്ഥലം പുറമ്പോക്കാണെന്ന പരാതിയെത്തുടർന്നാണ് റവന്യൂ വകുപ്പ് തടി കണ്ടെടുത്തത്. എന്നാൽ, താലൂക്ക് സർവേയർ നടത്തിയ സ്ഥല പരിശോധനയിൽ ഇവിടം പട്ടയം ലഭിച്ച ഭൂമിയാണെന്ന് വ്യക്തമായി. ഇതിനാൽ തടി ഉടനെ ഉടമയ്ക്ക് വിട്ടുനൽകി നടപടി അവസാനിപ്പിച്ച് റിപ്പോർട്ട് ചെയ്യാൻ ഭൂരേഖ തഹസിൽദാർ കോട്ടാങ്ങൽ വില്ലേജ് ഓഫീസർക്ക് നിർദേശം നൽകി.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ