വായ്പൂര് കുഴിക്കാട്ട് അച്യുതന്റെ ഭാര്യ ഷീലയെ കെട്ടിയിട്ടശേഷം വീട്ടിനകത്ത് അലമാരയിൽനിന്ന് സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.
പുറത്തുപോയിരുന്ന അച്യുതൻ ചൊവ്വാഴ്ച ഉച്ചയോടെ മടങ്ങിയെത്തിയായപ്പോൾ ഇവരെ കസേരയിൽ ബന്ധിച്ചനിലയിലാണ് കണ്ടതെന്നും മുഖത്ത് മുളക്പൊടി ഇട്ടിരുന്നതായും പോലീസിൽ അറിയിച്ചു. തുടർന്ന് ഷീലയെ വൈദ്യ പരിശോധനയ്ക്കായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
വിരലടയാള വിദഗ്ധർ പരിശോധന നടത്തി. വീട്ടുകാരുടെ മൊഴിയിൽ സംശയമുള്ളതായി പെരുമ്പെട്ടി പോലീസ് പറയുന്നു. അന്വേഷണം ആരംഭിച്ചു.