സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചു; യൂണിറ്റിന് 20 പൈസയുടെ വർധന

 സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധിപ്പിച്ചുകൊണ്ടുള്ള ഇടക്കാല ഉത്തരവിറങ്ങി. യൂണിറ്റിന് 20 പൈസ വർധിപ്പിച്ചുകൊണ്ടുള്ളതാണ് റ​ഗുലേറ്ററി കമ്മീഷൻ ഇറക്കിയ ഉത്തരവ്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുളള ഗാർഹിക ഉപാഭോക്താക്കൾക്ക് നിരക്ക് വർധനയില്ല.

നിരക്ക് വർധനയോടെ 531 കോടി രൂപയുടെ അധിക വരുമാനം കെഎസ്ഇബിക്ക് ലഭിക്കും. പുതിയ നിരക്ക് 2024 ജൂൺ 30 വരെയാണ് ഉണ്ടാകുക. 50 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് 10 രൂപ അധികം നൽകേണ്ടി വരും. 100 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർ 20 രൂപ അധികം നൽകേണ്ടി വരും.

താരിഫ് വര്‍ധന ഏപ്രിലില്‍ പ്രാബല്യത്തില്‍ വരേണ്ടതായിരുന്നു. എന്നാല്‍ ഹൈക്കോടതിയിലെ കേസും സര്‍ക്കാര്‍ നിലപാടും മൂലം വൈകുകയായിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ