പുല്ലാട് ഉപജില്ലാ കലോത്സവം കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.വത്സല ഉദ്ഘാടനം ചെയ്തു

 പുല്ലാട് വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം നാഷനൽ ഹൈസ്കൂളിൽ കോയിപ്രം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.കെ.വത്സല ഉദ്ഘാടനം ചെയ്തു.  ഇരവിപേരൂർ പഞ്ചായത്ത്‌ പ്രസിഡന്റ് കെ.ബി.ശശിധരൻപിള്ള അധ്യക്ഷത വഹിച്ചു. കലാമത്സരങ്ങളുടെ ഉദ്ഘാടനം സംഗീതസംവിധായകൻ വിനു എം.തോമസ് നിർവഹിച്ചു. 

തോട്ടപ്പുഴശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.എസ്.ബിനോയ്‌, ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ജിജി മാത്യു, ബ്ലോക്ക്‌ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ എൽസ തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം എൻ.എസ്.രാജീവ്‌, പഞ്ചായത്തംഗങ്ങളായ അനിൽബാബു, കെ.കെ. വിജയമ്മ, സുസ്മിത ബൈജു, ഷേർലി ജയിംസ്, ആർ.ജയശ്രീ, വിജയകൃഷ്ണൻ നായർ, സ്കൂൾ മാനേജർ ശിവശങ്കരൻ നായർ, പുല്ലാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫിസർ സി.വി.സജീവ്, കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവ് പ്രസന്നകുമാർ, ജനറൽ കൺവീനർ ദിലീപ് കുമാർ, പിടിഎ പ്രസിഡന്റ്‌ ഫാ.മാത്യു കവിരായിൽ, എച്ച്എം ഫോറം കൺവീനർ കെ വിജയകുമാർ, കെ.എ.വിജയകുമാർ, കെ ജ്യോതി ലക്ഷ്മി എന്നിവർ പ്രസംഗിച്ചു. 

സംസ്ഥാന സ്പെഷൽ സ്കൂൾ കലോത്സവ വിജയി ഹനാൻ റേച്ചൽ പ്രമോദ്, സംസ്ഥാന സ്കൂൾ കായികമേള വെള്ളിമെഡൽ ജേതാവ് എയ്ഞ്ചലിൻ ആൻ ടോമിൻ എന്നിവരെ ആദരിച്ചു.  നാളെ സമാപിക്കും.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ