തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം നാളെ മുതൽ

 ഗ്രാമീണ വൈവിധ്യം വിളിച്ചറിയിക്കുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭം വെള്ളിയാഴ്ച തെള്ളിയൂർക്കാവിൽ തുടങ്ങും. രാവിലെ 9.30-ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്യും. സാംസ്‌കാരിക സമ്മേളനം, കാർഷികമേള, സെമിനാറുകൾ, നാടൻകലാസംഗമം എന്നിവ തുടർന്നുള്ള നാളുകളിൽ നടക്കും.

15 ദിവസം നീളുന്ന മേള ഡിസംബർ ഒന്നിന് സമാപിക്കുമെന്ന് ശ്രീരാമാശ്രമം ട്രസ്റ്റ് പ്രസിഡന്റ് ഡി.ഗോപാലകൃഷ്ണൻ നായർ പത്രസമ്മേളനത്തിൽ അറിയിച്ചു. മേളയുടെ ഭാഗമായി ജീവകാരുണ്യ പെൻഷൻ പദ്ധതി തുക, പങ്കെടുക്കുന്ന വ്യാപാരികൾക്ക് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ വിതരണം ചെയ്യും. തിരുവല്ല, ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോകളിൽനിന്ന് തെള്ളിയൂർക്കാവിലേക്ക് പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തിയിട്ടുണ്ട്. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ