വൃശ്ചികവാണിഭത്തിന് തെള്ളിയൂർക്കാവ് ക്ഷേത്രം ഒരുങ്ങുന്നു

 തെള്ളിയൂർക്കാവ് വൃശ്ചികവാണിഭം നവംബർ 17-ന് തുടങ്ങും. ക്ഷേത്രപ്രവേശന വിളംബരത്തിന് മുൻപ് വൃശ്ചികം ഒന്നിന് ക്ഷേത്രവളപ്പിന് പുറത്ത് ആൽത്തറയിൽ കാർഷിക ഉത്പന്നങ്ങളും പണി ആയുധങ്ങളും കാഴ്ചവെച്ചിരുന്നു. ഇത് വാങ്ങാൻ ദൂരെനിന്നും ആളുകൾ എത്തിയതോടെ വെച്ചുവാണിഭം വ്യാപാര മേളയായി മാറുകയായിരുന്നു. ഉപ്പുതൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന മേളയിൽ ഉണക്കസ്രാവാണ് ശ്രദ്ധേയ ഇനം.

ക്ഷേത്രത്തിനുമുന്നിൽ ധാന്യവും കോഴിയും സമർപ്പിച്ചാണ് വൃശ്ചികവാണിഭത്തിന് തുടക്കം കുറിക്കുന്നത്. ചരൽക്കുന്ന് മൈലാടുംപാറ മഹാദേവർക്ഷേത്രത്തിൽനിന്ന് ആചാരപൂർവം എത്തിക്കുന്ന ധാന്യം പാരമ്പര്യ അവകാശികൾ ക്ഷേത്ര ഗജമണ്ഡപത്തിൽ ഒരുക്കുന്ന വെള്ളിപ്പരമ്പിൽ സമർപ്പിക്കും. ക്ഷേത്രത്തിലെ വൃശ്ചിക വാണിഭ പരിപാടികളുടെ ഉദ്ഘാടനം 17-ന് രാവിലെ ഒൻപതിന് കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ. പി.പി. വാവ നിർവഹിക്കുമെന്ന് ക്ഷേത്രോപദേശക സമിതി സെക്രട്ടറി വാമദേവൻ നായർ അറിയിച്ചു. സമിതി പ്രസിഡന്റ്‌ ശശീന്ദ്രൻ നായർ അധ്യക്ഷത വഹിക്കും. 41 ദിവസം നീളുന്ന കളമെഴുതിപ്പാട്ടും അന്ന് തുടങ്ങും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ