തിരുവല്ല - മല്ലപ്പള്ളി റോഡിൽ ഗതാഗതം നിരോധിച്ചു

തിരുവല്ല - മല്ലപ്പള്ളി  റോഡിലെ കലുങ്കിന്റെ തകർച്ചയെത്തുടർന്ന് ദീപാ ജംഗ്‌ഷനിലെ ഓടയുടെ നിർമ്മാണം നടക്കുന്നതിനാൽ തിരുവല്ല - മല്ലപ്പള്ളി റൂട്ടിലേക്ക് ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചു. മല്ലപ്പള്ളി ഭാഗത്ത് നിന്നുള്ള വാഹനങ്ങൾക്ക് ചിലങ്ക ജംഗ്‌ഷനിൽ നിന്നോ ബൈപ്പാസിലൂടെയോ തിരിഞ്ഞു സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപത്തുകൂടി നഗരത്തിലെത്താം. തിരുവല്ലയിൽ നിന്നുള്ള വാഹനങ്ങൾക്ക് എസ്.സി.എസ് ജംഗ്‌ഷനിലൂടെയോ ബൈപ്പാസിലൂടെയോ പോകാവുന്നതാണ്.

തിരുവല്ല - മല്ലപ്പള്ളി റോഡിലെ കലുങ്കിന്റെ തകർച്ചയെത്തുടർന്ന് ദീപാ ജംഗ്‌ഷനിലെ ഓടയുടെ നിർമ്മാണം തുടങ്ങി. പൊതുമരാമത്ത് വകുപ്പിന്റെ 25 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിന് കുറുകെ ഓട നിർമ്മിക്കുന്നത്. കഴിഞ്ഞയാഴ്ച ദീപാ ജംഗ്‌ഷനിലെ റോഡിൽ പെട്ടെന്ന് രൂപപ്പെട്ട ഗർത്തം ഭീഷണിയായ സാഹചര്യത്തിലാണ് കലുങ്കിന്റെ നിർമ്മാണം അടിയന്തരമായി തുടങ്ങിയത്. റോഡിന് കുറുകെ പത്തടിയോളം വീതിയിൽ കുഴിച്ചിട്ടിരിക്കുന്നതിനാൽ കാൽനട യാത്രപോലും പറ്റില്ല. 

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ