മാന്നാറിൽ പരാതി അന്വേഷിക്കാനെത്തിയ പൊലീസുകാരന് നേരെ ആക്രമണം. മാന്നാർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിനീഷ് ബാബുവിന് നേരെയാണ് ആക്രമണമുണ്ടായത്. മാന്നാർ എണ്ണക്കാട് സ്വദേശിയായ പ്രതി രുതിമോനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
രുതിമോനെതിരെയുള്ള ഭാര്യയുടെ പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു ദിനീഷ്. തലക്ക് പരിക്കേറ്റ ദിനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.