പുല്ലാട് വയോധികനുനേരേ വധശ്രമം: ഒന്നാംപ്രതി അറസ്റ്റിൽ

വധശ്രമക്കേസിൽ ഒളിവിൽക്കഴിഞ്ഞിരുന്ന ഒന്നാംപ്രതിയെ കോയിപ്രം പോലീസ് പിടികൂടി. എക്സൈസുകാർക്ക് ഒറ്റിക്കൊടുത്തു എന്നതിലുള്ള വിരോധംകാരണം വയോധികനെ വീടുകയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നെല്ലിമല വടക്കേക്കാലായിൽ വീട്ടിൽ വിവേക് പ്രദീപാണ്‌ (18) അറസ്റ്റിലായത്. ഇയാളുടെ പിതാവും രണ്ടാംപ്രതിയുമായ പ്രദീപിനെ നേരത്തേ പിടികൂടിയിരുന്നു. 

നെല്ലിമല അടപ്പനാംകണ്ടത്തില്‍ വീട്ടില്‍ മാത്തുക്കുട്ടി എന്നുവിളിക്കുന്ന സാംകുട്ടി എബ്രഹാമിനാണ് തലയ്ക്കും മുഖത്തും കഴുത്തിനും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. 21 ന് ഉച്ചക്ക് ഒന്നരയോടെ വീട്ടിലെ ഹാള്‍മുറിയില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് പ്രതികള്‍ അതിക്രമിച്ചകയറി കുപ്പിഗ്ലാസ് അടിച്ചുപൊട്ടിച്ചശേഷം കുത്തി മാരകമായി മുറിവേല്‍പ്പിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ