മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ സമാപിച്ചു


 മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷൻ സമാപിച്ചു. സ്നേഹത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങളാണ് ഐക്യതയ്ക്കു കാരണമാകുന്നതെന്ന് മാർത്തോമ്മാ സഭ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ തോമസ് മാർ തിമൊഥെയോസ് മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യൻ കൺവെൻഷന്റെ സമാപന സമ്മേളനം ഉദ്‌ഘാടന വേളയിൽ പറഞ്ഞു. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ ദൈവസ്നേഹത്തിന്റെ ദൃശ്യഭാവമാണെന്നും അദ്ദേഹം പറഞ്ഞു. കൺവെൻഷൻ വൈസ് പ്രസിഡന്റ്‌ ഡോ. കോശി പി.വർഗീസ് അധ്യക്ഷത വഹിച്ചു.

റവ. തോമസ് സി.വർഗീസ്, ഇവാൻജലിസ്റ്റ് ഡി.ജോൺ, മേരി വർഗീസ്, കൺവെൻഷൻ പ്രസിഡന്റ്‌ റവ. പ്രവീൺ ജോർജ് ചാക്കോ, വർഗീസ് തോമസ്, ബെന്നീസ് ജോൺ എന്നിവർ പ്രസംഗിച്ചു. കൺവെൻഷൻ പ്രസംഗങ്ങളടങ്ങിയ വചനധ്വനി പ്രത്യേക പതിപ്പിന്റെ പ്രകാശനം പബ്ലിസിറ്റി കൺവീനർമാരായ റവ. ജെയിംസ് ഡേവിഡ്, സാജൻ ഏബ്രഹാം, മാത്യൂസ് സി., മാത്യു എന്നിവർക്കുനൽകി തോമസ് മാർ തിമൊഥെയോസ് നിർവഹിച്ചു.

രാവിലെ നടന്ന യോഗത്തിൽ കല്ലുമല സി.എസ്.ഐ. ഇടവക വികാരി റവ. വിജു വർക്കി ജോർജ് പ്രസംഗിച്ചു. ദൈവത്തോടുചേർന്ന് നടക്കുന്നതിലൂടെ വിജയകരമായ ക്രൈസ്തവ ജീവിതം സാധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. റവ. തോമസ് ഈശോ അധ്യക്ഷത വഹിച്ചു. റവ. കുര്യൻ തോമസ്, കെ.ഇ.തോമസ്, സോഫി ജോൺ, വി.ടി.തോമസ്, ബാബു ഉമ്മൻ പനവേലിൽ, റവ. അച്ചൻകുഞ്ഞ് മാത്യു എന്നിവർ പ്രസംഗിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ