കല്ലൂപ്പാറ പഞ്ചായത്ത് 2, 3, 14 വാർഡിലൂടെ കടന്നുപോകുന്ന ചെങ്ങരൂർ-പുതുശ്ശേരി റോഡിന്റെ നിർമാണ ഉദ്ഘാടനം ആന്റോ ആന്റണി എം.പി. നിർവഹിച്ചു. കല്ലൂപ്പാറ പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ചെറിയാൻ മണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജ്ഞാനമണി മോഹനൻ, പഞ്ചായത്ത് അംഗങ്ങളായ എബി മേക്കരിങ്ങാട്ട്, റെജി ചാക്കോ, സൂസൻ തോംസൺ, പി.എം.ജി.എസ്.വൈ. ഓവർസിയർ ശരണ്യ, ദിപുരാജ് കല്ലോലിക്കൽ, ബൈജി ചെള്ളേട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 35 ലക്ഷം രൂപയാണ് പി.എം.ജി.എസ്.വൈ. പദ്ധതിയിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്.