യൂത്ത് കോൺഗ്രസുകരെ പോലീസിനെ ഉപയോഗിച്ച് അടിച്ചമാർത്താനുള്ള പിണറായിയുടെ തീരുമാനം കേരളത്തിൽ വിലപ്പോകില്ലെന്ന് കെപിസിസി മുൻ നിർവ്വാഹക സമതി അംഗം അഡ്വ. റെജി തോമസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ. രാഹുൽ മാങ്കൂട്ടത്തിലിനെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലാക്കിയ പിണറായി സർക്കാരിന്റെ നടപടിക്കെതിരെ കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ ബഹുജന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് അധ്യക്ഷത വഹിച്ചു, യുഡിഫ് നിയോജക മണ്ഡലം പ്രസിഡന്റ് ലാലു തോമസ്, സുരേഷ്ബാബു പാലാഴി, പി ജി ദിലീപ് കുമാർ, അഖിൽ ഓമനക്കുട്ടൻ, അരുൺ ബാബു,, എം കെ സുബാഷ് കുമാർ,മണിരാജ് പുന്നിലം, മാന്തനംലാലൻ, ലിൻസൺ പറോലിക്കൽ, തോമസ് തമ്പി, ചെറിയാൻ മണ്ണാഞ്ചേരി, സാം പട്ടേരി, സുനിൽ നിരവുപുലം, ബിജു റ്റി ജോർജ്, റെജി പണിക്കമുറി, കെ. ജി സാബു, പി എം റെജിമോൻ, ബെൻസി അലക്സ്, സിന്ധു സുബാഷ്, ഷൈബി ചെറിയാൻ, ജ്ഞാനമണി മോഹനൻ, രഞ്ജിത ലിനോജ്, സനീഷ് അടവിക്കൽ, സജു മാത്യു, ഗീത കുര്യാക്കോസ്, ലിൻസി മോൾ തോമസ്, ബിന്ദു മേരി തോമസ്, അമ്പിളി പ്രസാദ്, അലിക്കുഞ്ഞ് റാവുത്തർ, റെജി ചാക്കോ, സൂസൻ തോംസൺ, ബാബു കുറുമ്പേശ്വരം, കെ. വി. രസ്മിമോൾ, ദേവദാസ് മണ്ണൂരാൻ, തോമസ് കവിയൂർ, ഗീത ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.