കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ 44-ാമത് നിക്ഷേപസമാഹരണ യജ്ഞം ആരംഭിച്ചു.ജില്ലാ അസി.രജിസ്ട്രാര്‍ എം.പി ഹിരണ്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്‍റ് കെ.ടി ജോസഫ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് അനീഷ് ചുങ്കപ്പാറ, സെക്രട്ടറി ഇന്‍ചാര്‍ജ് നജീബ് കാരിത്ര, ഭരണസമതിയംഗങ്ങളായ ഷാനവാസ് ഖാന്‍, ഷാജി കെ.കോട്ടേംമണ്ണില്‍, വിജയകുമാരി തുരുത്തിപള്ളില്‍, ആഷ്നഇല്യാസ്, എന്‍.എ അജിമോള്‍, സൗമ്യ വിജയരാഘവന്‍, ബൈജു മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു.