വഴിയോര കച്ചവടക്കാരെ റോഡുകളിൽനിന്നുമാറ്റി മാർക്കറ്റിൽ ഇടംകൊടുത്ത് പുനരധിവസിപ്പിക്കുക, പ്ലാസ്റ്റിക് ഉല്‍പാദനം പൂര്‍ണമായും തടയാതെ വ്യാപാര സ്ഥാപനത്തില്‍ നിന്നു പിടിച്ചെടുത്ത് പിഴ ഈടാക്കുന്ന നടപടി പിന്‍വലിക്കുക, പൊതുജനങ്ങള്‍ക്ക് ശുചിമുറികളും വേസ്റ്റ് ബിന്നുകള്‍ ചെറിയ കടയിലും സ്ഥാപിച്ചാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂ എന്ന നിയമം പിന്‍വലിക്കുക തുടങ്ങിയ ആവശങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണനടത്തി.
ജില്ലാ പ്രസിഡന്റ് എ.ജെ.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഇ.ഡി.തോമസുകുട്ടി അധ്യക്ഷത വഹിച്ചു എസ്.ദേവദാസ്, വർഗീസ് മാത്യു, ഐപ്പ് ദാനിയേൽ, സന്തോഷ് മാത്യു, മോനച്ചൻ മേപ്രത്ത്, മുരളീധരൻ നായർ, സെബാൻ കെ. ജോർജ്, ഷിബു വടക്കേടത്ത്, പി.എ.നിസാർ, രാജേഷ് ജി.നായർ, വി.രവി എന്നിവർ പ്രസംഗിച്ചു.