2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് - പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടികയായി


ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിർദേശ പത്രിക പിൻവലിക്കേണ്ട സമയം ഇന്നലെ വൈകിട്ട് മൂന്നിന് അവസാനിച്ചതോടെ പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പൂർണച്ചിത്രം തെളിഞ്ഞു. എൽ.ഡി.എഫിന്റെ ടി.എം. തോമസ് ഐസക്ക്, യു.ഡി.എഫിന്റെ ആന്റോ ആന്റണി, ബി.ജെ.പിയുടെ അനിൽ കെ ആന്റണി, ബി.എസ്.പിയുടെ ഗീതാ കൃഷ്ണൻ, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം.കെ.ഹരികുമാർ, പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി മാത്യു, സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.സി.തോമസ്, വി.അനൂപ് എന്നിവരാണ് ജനവിധി തേടുന്നത്.

എട്ട് സ്ഥാനാർത്ഥികൾക്കും ചിഹ്നങ്ങളുമായി. തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാകളക്ടർ എസ്. പ്രേം കൃഷ്ണനാണ് ചിഹ്നങ്ങൾ അനുവദിച്ചത്. ദേശീയ സംസ്ഥാന പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച ചിഹ്നങ്ങൾ ലഭിച്ചു. യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി കൈപ്പത്തി ചിഹ്നത്തിലും, എൽ.ഡി.എഫ് സ്ഥാനാർത്ഥി ടി.എം.തോമസ് ഐസക്ക് ചുറ്റിക അരിവാൾ നക്ഷത്രം ചിഹ്നത്തിലും, എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ ആന്റണി താമര ചിഹ്നത്തിലും മത്സരിക്കും. ബി.എസ്.പി സ്ഥാനാർത്ഥി ഗീതാ കൃഷ്ണൻ ആന ചിഹ്നത്തിലും, അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ എം.കെ.ഹരികുമാർ കോട്ട് ചിഹ്നത്തിലും, പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ സെക്കുലറിന്റെ ജോയ് പി.മാത്യു മുന്തിരി ചിഹ്നത്തിലും ജനവിധി തേടും. സ്വതന്ത്ര സ്ഥാനാർത്ഥികളായ കെ.സി.തോമസ് ഓട്ടോറിക്ഷ ചിഹ്നത്തിലും, വി.അനൂപ് ഡിഷ് ആന്റിന ചിഹ്നത്തിലും മത്സരിക്കും.

വോട്ടിംഗ് മെഷിനിൽ ആദ്യം വരുക ബി.ജെ.പി സ്ഥാനാർത്ഥി അനിൽ കെ ആന്റണിയുടെ പേർ. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണി രണ്ടാമതും, ബി.എസ്.പി സ്ഥാനാർഥി അഡ്വ.പി.കെ.ഗീതാ കൃഷ്ണൻ മൂന്നാമതും വരും. നാലാം സ്ഥാനത്താണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ടി.എം.തോമസ് ഐസക്കിന്റെ പേരുള്ളത്. പീപ്പിൾസ് പാർട്ടി ഓഫ് ഇന്ത്യ (സെക്കുലർ) സ്ഥാനാർത്ഥി ജോയി പി.മാത്യു അഞ്ചാമതും അംബേദ്ക്കറൈറ്റ് പാർട്ടി ഓഫ് ഇന്ത്യ സ്ഥാനാർത്ഥി ആറാമതുമാണ്. സ്വതന്ത്ര സ്ഥാനാർത്ഥികളായ അനൂപ്.വി ഏഴാമതും, കെ.സി.തോമസ് എട്ടാമതും വരും. ഒൻപമതായി നോട്ടകൂടി വരും.

2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒറ്റ നോട്ടത്തിൽ 

കൊട്ടിക്കലാശം- ഏപ്രിൽ 24ന്, തിരഞ്ഞെടുപ്പ് - ഏപ്രിൽ 26ന്, വോട്ടെണ്ണൽ - ജൂൺ 4ന്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ