തിരുവല്ല വൈ എം സി എ യുടെയും ജില്ലാ അസോസിയേഷന്റെയും നേതൃത്വത്തിൽ രണ്ടു മാസം നീണ്ടു നിൽക്കുന്ന ടേബിൾ ടെന്നീസ് പരിശീലനം വൈ എം സി എ ടേബിൾ ടെന്നീസ് ഹാളിൽ തുടങ്ങി. 5 വയസ്സ് മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികളും പെൺകുട്ടികളും ആണ് പങ്കെടുക്കുന്നത്.
ആലപ്പുഴയിൽ നിന്ന് പരിശീലക൯ ബോബി ജോസഫും ദേശീയ താരം അഭയ ജി. യുമാണ് ക്യാമ്പ് നയിക്കുന്നത്. പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക - 9447137429.