പ്രസ് ക്ലബ്ബ് മാതൃകയില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മക്ക് തിരുവല്ലയില്‍ തുടക്കമായി. കേരളത്തില്‍ തന്നെ ആദ്യമാണ് ഇത്തരമൊരു കൂട്ടായ്മ. ഫേസ്ബുക്ക്, യുട്യൂബ്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള നവമാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന മാധ്യമ പ്രവര്‍ത്തകരും, വ്ലോഗേഴ്സും, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സേഴ്സും ചേര്‍ന്നാണ് പുതിയ കൂട്ടായ്മ രൂപീകരിച്ചത്. മീഡിയ ക്ലബ്ബ് എന്ന് പേരിട്ടിരിക്കുന്ന സംഘടന പ്രസ് ക്ലബ്ബിന് ഒരു ബദലായി മാറുകയാണ്. കാലഹരണപ്പെട്ടുകൊണ്ടിരിക്കുന്ന പഴഞ്ചന്‍ രീതികളില്‍ നിന്നും വര്‍ത്തമാന കാലഘട്ടത്തിന്റെ മുഖമായി മാറുകയാണ് മീഡിയ ക്ലബ്ബ്. പത്രസമ്മേളങ്ങള്‍ മീഡിയ ക്ലബ്ബിനെ അറിയിച്ച് നടത്തുമ്പോള്‍, സംഘടനയിലുള്ള എല്ലാ അംഗങ്ങളുടെയും സോഷ്യല്‍ മീഡിയ ഫ്ലാറ്റ് ഫോമുകളില്‍ അത് വാര്‍ത്തയാകും.
കേരളത്തില്‍ തന്നെ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിരവധി കൂട്ടായ്മകള്‍ ഉണ്ടെങ്കിലും പ്രസ് ക്ലബ്ബ് മാതൃകയില്‍ ഇത്തരമൊരു കൂട്ടായ്മ ഇത് ആദ്യമാണ്. തുടക്കത്തില്‍ 15 അംഗങ്ങള്‍ക്ക് മാത്രമാണ് മീഡിയ ക്ലബ്ബില്‍ അംഗത്വം നല്‍കുന്നതെന്നും പിന്നീടത് 20 ഉയര്‍ത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. മീഡിയ ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം മെയ് 19 ന് നടക്കും.
ഭാരവാഹികളായി താഴെ പറയുന്നവരെ തെരഞ്ഞെടുത്തു.
രക്ഷാധികാരി: സഞ്ജു ശിവന്‍, പ്രസിഡന്റ്: ആര്‍ ജെ സുമേഷ്, വൈസ് പ്രസിഡന്റുമാര്‍: ഫിലിപ്പ് മാത്യു, ഷെറില്‍ പി റ്റി, സെക്രട്ടറി: രഞ്ജിത്ത് ഏബ്രഹാം തോമസ്, ജോയിൻ്റ് സെക്രട്ടറിമാർ: ജിത്തു ജേക്കബ് ഏബ്രഹാം, ശ്രീജ പ്രസാദ്, ട്രഷറര്‍: സൂരജ് കൃഷ്ണണ്‍
പത്ര സമ്മേളനങ്ങള്‍ നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് സെക്രട്ടറിയെ ബന്ധപ്പെടാവുന്നതാണ്.
ഫോണ്‍: 9400063901
Thiruvalla Media Club