ആനിക്കാട്ട് മണ്ണെടുപ്പ്: ഉപരോധസമരവുമായി നാട്ടുകാർ

 ആനിക്കാട് പഞ്ചായത്തിലെ ഹനുമാൻകുന്നിന് സമീപം വൻ തോതിൽ മണ്ണെടുക്കാൻ നീക്കം. തൊട്ടിപ്പടി - കൊച്ചുവടക്കേൽ റോഡിന് സമീപത്തു നിന്ന് 54,000 ടൺ മണ്ണ് ഖനനം ചെയ്യാൻ ജിയോളജി വകുപ്പാണ് അനുമതി നൽകിയത്. ദേശീയപാത വികസനത്തിനായാണ് ഇവിടെ നിന്ന് മണ്ണ് കൊണ്ടു പോകുന്നതിനാണ് അനുമതി.

നാട്ടുകാരുടെ നേതൃത്വത്തിൽ ശനിയാഴ്ച മണ്ണെടുപ്പ് തടഞ്ഞ് റോഡ് ഉപരോധിച്ചു. എന്നാൽ, കോടതി ഉത്തരവുള്ളതിനാൽ ഖനനപ്രദേശത്തിന് പോലീസ് സംരക്ഷണമേർപ്പെടുത്തിയിട്ടുണ്ട്.

പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഖനന അനുമതി നൽകാൻ പഞ്ചായത്ത് അംഗീകാരം വേണമെന്നിരിക്കെ അതില്ലാതെ കോടതിയുടെ അനുമതിയോടെ ആണ് ഖനനം.

ഹനുമാൻകുന്ന് ജലസംഭരണിയിലേക്കുള്ള പമ്പിങ് ലൈൻ ഈ റോഡിലാണ്. ഇടുങ്ങിയ പഞ്ചായത്ത് റോഡിൽ ഭാരം കയറ്റിയ കൂറ്റൻ ലോറികൾ ഓടുന്നത് പൈപ്പുകൾ തകരാനിടയാക്കും. മണ്ണ് നീക്കം ചെയ്യുന്നത് പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കും. കിണറുകളിലെ ഉറവകൾ വറ്റും. ഇതിനെതിരേ ജനങ്ങൾ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ