ഉന്നത വിജയം നേടിയ നന്മ ദിലീപിനെ അനുമോദിച്ചു

ഐ.സി. എസ്.ഇ.പരീക്ഷയിൽ ഉന്നത വിജയം നേടിയ തിരുവല്ല മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ വിദ്യാർത്ഥിനി നന്മ ദിലീപിനെ  കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ട്  അഡ്വക്കേറ്റ് വർഗീസ് മാമ്മൻ അനുമോദിച്ചു.

 കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് ദിലീപ് മത്തായിയുടെയും, തിരുവല്ല മാർത്തോമാ റസിഡൻഷ്യൽ സ്കൂൾ അധ്യാപിക ആശാ ദിലീപിന്റെയും മകളാണ് നന്മ. 

കേരള കോൺഗ്രസ് കുന്നന്താനം മണ്ഡലം പ്രസിഡണ്ട് എം. എം. റെജി, ഡോ. ടിജു, അഡ്വക്കേറ്റ് ജോർജ് മാത്യു എന്നിവർ സന്നിഹിതർ ആയിരുന്നു.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ