മല്ലപ്പള്ളിയിൽ പട്ടാപ്പകൽ വീട്ടമ്മയുടെ മാലപറിക്കാൻ ശ്രമം നടന്നതായി പരാതി

ചികിത്സാസഹായം തേടിയെത്തിയവർ മല്ലപ്പള്ളി ടൗണിൽ വീട്ടിൽക്കയറി മാലപറിക്കാൻ ശ്രമിച്ചതായി  പരാതി. റോട്ടറി ക്ലബ്ബിന് സമീപം കുളക്കാട്ടിൽ കെ.എം.ചെറിയാന്റെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് രണ്ട് പേർ കാൻസർ ചികിത്സയ്ക്ക് സഹായം നല്കണമെന്ന ആവശ്യവുമായി എത്തിയത്.

മോഷണത്തിനെന്ന് സംശയം തോന്നിയ ജോലിക്കാരി ബിന്ദു ബഹളം വെച്ചതിനെത്തുടർന്ന് ഇവർ ഓടിരക്ഷപ്പെട്ടു. മലയാളം വ്യക്തമായി സംസാരിച്ചിരുന്നില്ലെന്നും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണെന്ന് കരുതുന്നതായും ബിന്ദു പറയുന്നു. വീട്ടുകാർ കീഴ്വായ്പൂര് പോലീസിൽ പരാതി നൽകി.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ