തിരുവല്ല കുറ്റപ്പുഴ ബിലിവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിന്റെ കീഴിലുള്ള അർബൻ ഹെൽത്ത് ട്രൈനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാരയ്ക്കൽ അംഗൺവാടി, കല്ലൂപ്പാറ ഗവ:യു പി സ്കൂൾ,പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ റ്റീച്ചേഴ്സ് ട്രൈനിംഗ് സെന്റർ എന്നീ കേന്ദ്രങ്ങളിൽ രൂപീകരിച്ച ഹെൽത്ത് ക്ളബുകളുടെ സഹകരണത്തോടെ ആര്യവേപ്പ് തൈകൾ നട്ടു. പ്രൊഫ: ഡോ:സരിത സൂസൻ, ശ്രീ അവിരാ ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.