വയനാട് ചൂരൽ മല, മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തം; കൈത്താങ്ങായി പത്തനംതിട്ട

നമ്മുടെ കേരളത്തിലെ വയനാട് ജില്ലയിൽ ഉണ്ടായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഉറ്റവരെയും ഉടയവരെയും മറ്റ് ജീവിത സാഹചര്യങ്ങളുമെല്ലാം നഷ്ടപ്പെട്ടു ദുരിതം അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി പത്തനംതിട്ട.

പത്തനംതിട്ട ജില്ലാ പഞ്ചായത്തും ജില്ലയിലെ മുഴുവൻ  തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സംയുക്തമായി  വയനാട്ടിലെ ദുരന്ത പ്രദേശങ്ങളിലെ ആളുകൾക്ക് ആവശ്യമായ വസ്തുക്കൾ സമാഹരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് അടിയന്തര ഓൺലൈൻ മീറ്റിംഗ് നടത്തി.

യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ജില്ലാ കളക്ടർ, ഡി ഡി പി,ബ്ലോക്ക്‌ പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌, പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌, നഗര സഭ അധ്യക്ഷൻ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌, ജില്ലാ പഞ്ചായത്ത്‌ മെമ്പർമാർ,ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ന്മാർ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ മ്മാർ,മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ദുരന്തബാധിത പ്രദേശത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും, മറ്റു ആവശ്യവസ്തുക്കളും അടുത്ത ദിവസം തന്നെ എത്തിച്ചു കൊടുക്കുന്നതിനുവേണ്ട തീരുമാനം കൈകൊണ്ടു.

കൂടുതൽ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ് 

7560982217 - രാജി പി രാജപ്പൻ (ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ )

9446914370 - പി എസ് മോഹനൻ (പഞ്ചായത്ത്‌ അസോസിയേഷൻ പ്രസിഡന്റ്‌ )

9447866161- R തുളസീധരൻ പിള്ള (ബ്ലോക്ക്‌ അസോസിയേഷൻ പ്രസിഡന്റ്‌ )

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ