മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ 78 - മത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
പുല്ലാട് - ശ്രീ വിവേകാനന്ദ ഹൈസ്കൂളിൽ മല്ലപ്പള്ളി കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആണ് വർണ്ണോത്സവം - 2024 സംഘടിപ്പിച്ചത്. നൂറിൽപ്പരം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.
പത്തനംത്തിട്ട ജില്ല ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ അഡ്വ. എൻ. രാജീവ് വർണ്ണോത്സവം ഉദ്ഘാടനം ചെയ്തു. എംപ്ലോയീസ് സഹകരണ സംഘം പ്രസിഡന്റ്് കെ.ജി രാജേന്ദ്രൻ നായരുടെ അധ്യക്ഷത വഹിച്ചു. അധ്യാപിക ജി. രേണുക സ്വാഗതം ചെയ്തു. മികച്ച കലാ രൂപമെന്ന നിലയിൽ ചിത്രകല കുട്ടികളിൽ ചെലുത്തുന്ന സ്വാധീനത്തെപ്പറ്റി അഡ്വ. രാജീവ് സൂചിപ്പിച്ചു. സംഘം സെക്രട്ടറി പി.ജയശ്രീ, നിഷാ ചന്ദ്രൻ, അധ്യാപിക ആർ. രഞ്ജിനി എന്നിവർ ആശംസകളർപ്പിച്ചു. അധ്യാപകനായ സുധീർ ചന്ദ്രൻ കൃതജ്ഞത അറിയിച്ചു.