നെടുങ്ങാടപ്പള്ളിയിൽ ഇന്ന് രാവിലെ നിയന്ത്രണം വിട്ട കോൺക്രീറ്റ് മിക്സുമായി പോയ ലോറി പാലത്തിന്റെ കൈവരി തകർത്ത് തോട്ടിലേക്ക് മറിഞ്ഞു. കോട്ടയം ഭാഗത്തു നിന്നും മല്ലപ്പള്ളിയിലേക്ക് കോൺക്രീറ്റ് മിക്സുമായി പോയ ലോറി പനയമ്പാല തോട്ടിലേക്കാണ് മറിഞ്ഞത്. ലോറി തകർന്നേങ്കിലും നിസ്സാര പരിക്കുകളോടെ ഡ്രൈവർ രക്ഷപെട്ടു.