മല്ലപ്പള്ളിയിൽ സ്കൂൾ സമയത്ത് ചീറിപ്പാഞ്ഞ് ടിപ്പർ ലോറികൾ. ഇടറോഡുകളിലും പ്രധാന പാതകളിലും നിർബാധം തലങ്ങും വിലങ്ങും ഓടുന്നവയെ പൊലീസും എം വി ഡി യും കണ്ടില്ലെന്നു നടിക്കുകയാണ്. സ്കൂളിനു മുന്നിലൂടെയും തിരക്കേറിയ സമയത്ത് ടിപ്പറുകൾ പായുകയാണ്. സ്കൂൾ ബസുകൾക്കും ഭീഷണിയായി ഇടറോഡുകളിലൂടെയും ടിപ്പറുകൾ പായുന്നു.
രാവിലെ 8.30 മുതൽ 10വരെയും വൈകീട്ട് 3.30 മുതൽ 4.30 വരെയുമാണ് ടിപ്പറുകൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ല. എം വി ഡി ഇതിനെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണം എന്ന് നാട്ടുകാർ ആവിശ്യപ്പെട്ടു.