മുതുപാല റോഡിന് 55 ലക്ഷം


 കിഫ്ബിയുടെ ചുമതലയിൽ നിർമാണത്തിലിരിക്കുന്ന വാലാങ്കര-അയിരൂർ റോഡിന്റെ മുതുപാലഭാഗത്ത് കൊരുപ്പുകട്ട പാകുന്നതിനും വശംകെട്ടി സംരക്ഷിക്കുന്നതിനും 55 ലക്ഷം രൂപയുടെ പ്രത്യേക അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. അറിയിച്ചു. നേരത്തെ റോഡ് നിർമാണം നടത്തിയപ്പോൾ 40 മീറ്ററോളം ഭാഗം ഒന്നുംചെയ്യാതെ കിടക്കുകയായിരുന്നു ഇവിടെയാണ് കട്ട പാകി വശംകെട്ടി സംരക്ഷിക്കുന്നത്.

വാലാങ്കര -അയിരൂർ റോഡ് ബി.എം.ബി.സി. നിലവാരത്തിൽ ടാറിങ്‌ നടത്തിവരികയായിരുന്നു. 24 കോടി രൂപയായിരുന്നു നിർമാണചെലവ്. എന്നാൽ വൈദ്യുത പോസ്റ്റും പൈപ്പും മാറ്റുന്നതിനും സംരക്ഷണഭിത്തി കെട്ടുന്നതിനും മറ്റ് അനുബന്ധ പ്രവൃത്തികൾക്കും ഫണ്ട് തികയാതെ വന്നതോടെ കരാറുകാരൻ പ്രവൃത്തി ഉപേക്ഷിച്ചു. തുടർന്ന് മുടങ്ങിക്കിടന്ന പദ്ധതി പുനരുദ്ധരിക്കുന്നതിന് എം.എൽ.എ.യുടെ ആവശ്യപ്രകാരം 8.73 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി കെ.ആർ.എഫ്.ബി.യുടെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മുതുപാല ഭാഗത്ത് വലിയ ഗർത്തം രൂപപ്പെട്ട് യാത്ര ദുഷ്കരമായത്. ഇക്കാര്യം എം.എൽ.എ. കെ.ആർ.എഫ്.ബി. അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തരമായി ഇവിടെ 55 കോടി രൂപ അനുവദിച്ചത്.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ