കടപ്ര ഗവ. യുപിജി സ്കൂളിലെ താത്കാലിക അധ്യാപക ഒഴിവിലേക്ക് 30ന് 11 ന് അഭിമുഖം നടക്കും. ടിടിസി, ഡിഎൽഎഡ്, കെ ടെറ്റ് യോഗ്യതയുള്ളവർ എത്തണം. പിഎസ്‌സി റാങ്ക് പട്ടികയിലുള്ള പഞ്ചായത്തിലെ താമസക്കാർക്ക് മുൻഗണന.
അടൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലിഷ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. ഇതിനുള്ള കൂടിക്കാഴ്ച ഒക്ടോബർ 9ന് രാവിലെ 10ന് നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹൈസ്കൂൾ വിഭാഗം ഓഫിസിൽ ഹാജരാകണം.
മാങ്കോട് ഗവ. എച്ച്എസ്എസിൽ എൽപി വിഭാഗം അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്.