തുരുത്തിക്കാട് ബിഎഎം കോളജിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ

മല്ലപ്പള്ളി തുരുത്തിക്കാട് ബിഎഎം കോളജ് രസതന്ത്ര ബിരുദാനന്തര ബിരുദ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജില്ല ഹോമിയോ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ 24/10/2024 വ്യാഴം(നാളെ) രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ തുരുത്തിക്കാട് ബിഎഎം കോളജിൽ വച്ച് ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ഡോ: ഗോപകുമാർ ജി, ഡോ:അനൂജ് ഫിലിപ്സ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകും. കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ബെൻസി അല്ക്സ് ഉദ്ഘാടനം നിർവഹിക്കും. കോളജ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒപ്പം പൊതുജനങ്ങൾക്കും ഈ ക്യാമ്പിൽ പങ്കെടുക്കാവുന്നതാണെന്ന് ബിഎഎം കോളജ് പ്രിൻസിപ്പൽ ഡോ ജി എസ് അനീഷ് കുമാർ അറിയിച്ചു.


ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ