എഴുമറ്റൂര്‍ പഞ്ചായത്ത് 11-ാം വാര്‍ഡില്‍ കൃഷി നശിപ്പിക്കാനെത്തിയ കാട്ടുപന്നിയെ വെടിവച്ചു കൊന്നു. കഴിഞ്ഞ രാത്രി 12.30 ന് ഷൂട്ടര്‍ ജോസഫാണ് കാട്ടുപന്നിയെ വെടിവച്ചുകൊന്നത്. 30 കിലോയിലധികം തൂക്കമുള്ള ആണ്‍ പന്നിയെ പഞ്ചായത്തംഗം അജി കുമാറിന്റെ സന്നിധ്യത്തില്‍ ശാസ്ത്രിയമായി മറവുചെയ്തു.