തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രത്തിൽ രണ്ടാഴ്ചക്കാലം നീണ്ടുനിന്ന വൃശ്ചിക വാണിഭം നാളെ (ഞായറാഴ്ച) രാത്രി പത്തിന് സമാപിക്കും. വൈകീട്ട് മൂന്നിന് ക്ഷേത്ര യജ്ഞശാലയിൽ ചേരുന്ന സമാപന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. പ്രമോദ് നാരായൺ എം.എൽ.എ. അധ്യക്ഷത വഹിക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം മെമ്പർ ജി.സുന്ദരേശൻ , ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി.പി.രാജപ്പൻ , ജിജി മാത്യു, കെ.കെ.വത്സല, അംഗം ലാലു തോമസ്, ഉഷാ ജേക്കബ്, ശ്രീജ. ടി.നായർ , വി.എസ്.പ്രകാശ്,ശ്രീധരശർമ്മ, പ്രേംലാൽ, സുധൻ. കെ.രാജ്, മുൻ. ജി.മുരളീധരൻ പിള്ള , വന്ദന.കെ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ജി.സതീഷ് കുമാർ, സെക്രട്ടറി അഖിൽ എസ്.നായർ എന്നിവർ പ്രസംഗിക്കും.
തെള്ളിയൂർക്കാവ് വൃശ്ചികവാണിഭ സമാപനം നാളെ
0