അരീക്കൽ-വാളക്കുഴി-കൊട്ടിയമ്പലം റോഡ്, പുള്ളോലി-വളവൊടികാവ് റോഡ്, പെരുമ്പെട്ടി-കരിയംപ്ലാവ് റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾക്ക് 56 ലക്ഷം രൂപ അനുവദിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ. അറിയിച്ചു.
തുണ്ടിയിൽ കടവ്-എഴുമറ്റൂർ റോഡ്, കുമ്പളന്താനം- റാന്നി റോഡ് എന്നിവയുടെ അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കും. ഇതിനായി 37 ലക്ഷം രൂപ അനുവദിച്ചിരുന്നു. രണ്ട് റോഡിലുമായി തകർന്നുകിടക്കുന്ന നാല് കിലോമീറ്റർ ദൂരം നവീകരിക്കും.