കോട്ടാങ്ങൽ, ആനിക്കാട്, മല്ലപ്പള്ളി, എഴുമറ്റൂർ ഗ്രാമപ്പഞ്ചായത്തുകളിലെ ജല ജീവൻ പദ്ധതി പ്രവർത്തന അവലോകനം നടത്തി. പൈപ്പ് സ്ഥാപിക്കൽ, റോഡ് പുനരുദ്ധാരണം എന്നിവ മഴക്കാലത്തിന് മുൻപ് പൂർത്തിയാക്കാൻ തീരുമാനിച്ചു. വാട്ടർ അതോറിറ്റി അടൂർ പ്രോജക്ട് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ, അസിസ്റ്റന്റ് എൻജിനീയർ, താലൂക്ക് വികസനസമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.