മല്ലപ്പള്ളിയിൽ ഓർത്തോ സ്പെഷ്യാലിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ


 മല്ലപ്പള്ളി റവ. ജോർജ് മാത്തൻ മിഷൻ ആശുപത്രി ഓർത്തോ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് മാർച്ച് രണ്ട് രാവിലെ 11.30 മുതൽ നടക്കും. മുട്ടുവേദന, നടുവേദന, സന്ധിവേദന, തേയ്മാനം തുടങ്ങിയവ പരിശോധിച്ച് ചികിത്സ നിർദ്ദേശിക്കും. ഓർത്തോപീഡിക്, ഫിസിയോതെറാപ്പി കൺസൾട്ടേഷനും എക്സ്റേയും അസ്ഥി ബലപരിശോധനയും (ബോൺ മാസ്സ് ഡെൻസിറ്റി ടെസ്റ്റ്) സൗജന്യമായിരിക്കും. മറ്റു ഇളവുകളും ഉണ്ടാകും. ഡോ. റെജി വർഗീസ്, ഡോ. സഞ്ജയ് നാഥ്, ഡോ. ജെറി ജോർജ്, ഫിസിയോതെറാപ്പിസ്റ്റ്മാരായ ജോൺ പി.ജോർജ്, അർച്ചന ഷാജി എന്നിവർ നേതൃത്വം നൽകും. ഫോൺ: 0469 2782262, 8281161330.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ