പുറമറ്റത്തു 11KV ലൈൻ പോസ്റ്റ് സ്ഥാപിക്കുന്നതിനിടെ ജീവനക്കാരനു വൈദ്യുതാഘാതമേറ്റു വൈദ്യൂതി തൂണില്‍ കൂടുങ്ങി. കെ എസ് ഇ ബി കരാർ തൊഴിലാളിയായ ഗോപാലകൃഷ്ണൻ എന്നയാൾക്കാണ് ഷോക്കേറ്റത്. ഇന്നലെ വൈകിട്ട് 6.15നു പുല്ലേലിക്കണ്ടത്തിലായിരുന്നു സംഭവം.
പൊള്ളലേറ്റ ഗോപാലകൃഷ്ണന്‍ സുരക്ഷാ ബെല്‍റ്റില്‍ കുടുങ്ങിക്കുകയായിരുന്നു. ഗോപാലകൃഷ്ണനെ തിരുവല്ല അഗ്നിരക്ഷാസേന ജീവനക്കാരായ സുധീഷ്, മുകേഷ്, ഷിബിൻരാജ് എന്നിവർ റോപ്പിലൂടെ സുരക്ഷിതമായി താഴെ ഇറക്കി. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫീസർ ശംഭു നമ്പൂതിരി, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സതീഷ് കുമാർ, സൂരജ് മുരളി, പ്രദീപ്, ജയൻ, സൂരജ്, എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.