നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം പത്തനംതിട്ട ജില്ലാതല പ്രശ്‌നോത്തരി

 


ഹരിതകേരളം മിഷന്റെയും വിദ്യാകിരണം മിഷന്റെയും നേതൃത്വത്തിൽ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവ പ്രശ്നോത്തരിയും, വന്യജീവി ഫോട്ടോ പ്രദർശനവും  ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരിയിൽ വെച്ച് നടന്നു.  7, 8, 9, ക്ലാസുകളിലെ കുട്ടികൾക്കായി നടത്തിയ ബ്ലോക്ക്‌തല മത്സര വിജയികളാണ് ജില്ലാതല പ്രശ്നോത്തരിയിൽ പങ്കെടുത്തത് . 

ഒന്നാം സ്ഥാനം നിരഞ്ജന പി, എട്ടാം ക്ലാസ്, ( യുപിഎസ് തെങ്ങമം) രണ്ടാം സ്ഥാനം ചിന്മയ ജി., എട്ടാം ക്ലാസ്സ്‌,(എൻ എസ് എസ് എച്ച് എസ് എസ് ചുരക്കോട് )മൂന്നാം സ്ഥാനം  ചിന്മയ കർണിക, ഒമ്പതാം ക്ലാസ്,(എൻഎസ്എസ് എച്ച്എസ്എസ് തട്ടയിൽ), നാലാം സ്ഥാനം ക്രിസ്റ്റി ജോൺ വർഗീസ് ഒമ്പതാം ക്ലാസ്,(എംജിഎം എച്ച്എസ്എസ് തിരുവല്ല).

മത്സരത്തിലെ വിജയികൾക്ക് പത്തനംതിട്ട ജില്ലാ കളക്ടർ എസ പ്രേംകൃഷ്ണൻ ഐ.എ.എസ് വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീമതി അനില ബി ആർ അധ്യക്ഷത വഹിച്ചു. ഹരിതകേരളം മിഷൻ പത്തനംതിട്ട ജില്ല കോഡിനേറ്റർ  ജി അനിൽകുമാർ സ്വാഗതം പറഞ്ഞു. പത്തനംതിട്ട ബേഡേഴ്സ്  പ്രസിഡന്റ്‌  ജിജി സാം, വിദ്യാകിരണം ജില്ലാ കോഡിനേറ്റർ  പ്രകാശ് എ കെ, ബയോ ഡൈവേഴ്സിറ്റി ജില്ലാ കോഡിനേറ്റർ അരുൺ സി രാജൻ, ക്ലീൻ കേരള കമ്പനി പത്തനംതിട്ട ജില്ലാ മാനേജർ ദിലീപ് കുമാർ എം.ബി എന്നിവർ ആശംസകൾ നേർന്നു.

 പഠനോത്സവത്തോട് അനുബന്ധിച്ച് പത്തനംതിട്ട ബേഡേഴ്സിന്റെ നേതൃത്വത്തിൽ വന്യജീവി ഫോട്ടോ പ്രദർശനം ഉണ്ടായിരുന്നു. പങ്കെടുത്ത കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന്റെ ആവശ്യകതയും പ്രസക്തിയും ബോധ്യമാക്കുന്ന വിവിധ സെഷനുകളും പഠനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പങ്കെടുത്ത കുട്ടികൾ പ്രകൃതി നിരീക്ഷണം നടത്തി തയ്യാറാക്കിയ റിപ്പോർട്ടുകൾ കൂടി വിലയിരുത്തി വിജയികളെ നിശ്ചയിച്ചത് വിദ്യാർത്ഥികൾക്ക് വ്യത്യസ്തമായ അനുഭവമായിരുന്നു. 

ജില്ലാതല പരീക്ഷയിൽ വിജയിച്ച കുട്ടികൾക്കായി സംസ്ഥാന തല പഠനോത്സവം ഹരിതകേരളം മിഷന്റെ അടിമാലി ജൈവ വൈവിധ്യ പഠന കേന്ദ്രത്തിലും മൂന്നാറിലും  വച്ച് മെയ് മാസം 16,17,18  തീയതികളിൽ നടക്കും.

ഇവിടെ അഭിപ്രായങ്ങൾ എഴുതുക

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ മല്ലപ്പള്ളി ലൈവിൻ്റെതല്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്‌. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ് ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത്‌ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്‌.

വളരെ പുതിയ വളരെ പഴയ